ജൂണ്‍ 27 ലോക എംഎസ്എംഇ ദിനത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച്‌കൊണ്ട് ആമസോണ്‍ ഇന്ത്യയുടെ ആഘോഷം. ഇതിന്റെ ഭാഗമായി ആമസോണ്‍ സ്‌മോള്‍ ബിസിനസ് ഡെയ്‌സ് വില്‍പന തുടങ്ങി. ഇന്ന് രാത്രി 11.59 വരെയാണ് സെയില്‍. രാജ്യത്തെ ലക്ഷക്കണക്കിന് എംഎസ്എംഇകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് നാല് ദിവസമായി സ്‌മോള്‍ ബിസിനസ് സെയില്‍ നടക്കുന്നത്. ചെറു സംരംഭങ്ങൡ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നൂറ് രൂപ വരെ പത്ത് ശതമാനം ക്യാഷ് ബാക്ക് അടക്കമുള്ള ഓഫറുകളും ആമസോണ്‍ നല്‍കുന്നു. വൈകീട്ട് എട്ടു മണിക്കുള്ള ഗോള്‍ഡന്‍ അവറില്‍ അമ്പത് ശതമാനം വരെയാണ് വിലക്കിഴിവ്.