ആമസോണ്‍ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കുന്നു. സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് 9,000 പേരെ പിരിച്ചുവിടാനുളള തയ്യാറെടുപ്പിലാണ് കമ്പനി.
ആമസോണ്‍ വെബ് സേവന , പരസ്യ വിഭാഗങ്ങളില്‍ നിന്നാകും പിരിച്ചുവിടുക.
ആഴ്ചകള്‍ക്കുള്ളില്‍ പിരിച്ചുവിടല്‍ നടക്കുമെന്ന് സിഇഒ ആന്‍ഡി ജെസ്സി അറിയിച്ചു. ചിലവ് കുറയ്ക്കുന്നതിനാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി സിഇഒ അറിയിച്ചു. ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്ബനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു.18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ 2022 ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കിടയില്‍ ആമസോണ്‍ പിരിച്ചുവിട്ടത് 27,000 പേരെയാണ്.