പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രമെന്റ്‌സ് (പിപിഐ),കെവൈസി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാതെ പ്രവര്‍ത്തിച്ചതിന് ആമസോണ്‍ പേയ്ക്ക് 3.06 കോടി പിഴയിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്.
നിയമങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് നടപടി, സ്ഥാപനം അതിന്റെ ഉപഭോക്താക്കളുമായി ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.