ആമസോണിലൂടെ കച്ചവടം നടത്തുന്നവര്‍ക്ക് ഇരുട്ടടിയായി സെല്ലര്‍ ഫീസ് വര്‍ധന. വാര്‍ഷിക ഫീസ് വര്‍ധനവിന്റെ ഭാഗമായി മെയ് 31 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.
ആമസോണിലൂടെ വില്‍പന നടത്തുന്നവരില്‍ നിന്ന് പണം കൂടുതലായി ഈടാക്കുന്നതോടെ ഉപഭോക്താക്കളെയാകും ഇതും ബാധിക്കുക.
വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപരകരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, പലചരക്ക്, മരുന്നുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം സെല്ലര്‍ ഫീസ് കൂട്ടുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. മരുന്നുകള്‍ക്ക് 5.5%ല്‍ നിന്ന് 12 ശതമാനത്തിലേക്കാണ് സെല്ലര്‍ ഫീ വര്‍ധിപ്പിച്ചിരിക്കുന്നത്. ബ്യൂട്ടി പ്രോഡക്ടുകള്‍ക്ക് 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി ഫീസ് വര്‍ധിപ്പിച്ചു. നിലവില്‍ 19 ശതമാനമുള്ള തുണിത്തരങ്ങളുടെ ഫീസ് 22.5 ശതമാനമായാണ് ഉയര്‍ത്തുക.
ഫീസ് ഉയരുന്നതിനൊപ്പം ഉത്പന്നങ്ങളുടെ വിലയും കൂട്ടാനാണ് സെല്ലര്‍മാരുടെ തീരുമാനം.