വമ്പൻ പ്രഖ്യാപനവുമായി ആമസോൺ:ബ്രാന്‍റഡ് അല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കാൻ പ്രത്യേക വിഭാഗം 

0
125

ബ്രാന്‍റഡ് അല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേക വിഭാഗം ആരംഭിക്കാൻ ആമസോൺ.  600 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂ, ആഭരണങ്ങൾ, ലഗേജുകൾ എന്നിവയുൾപ്പെടെ ബ്രാൻഡ് ചെയ്യാത്ത ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ഉത്പ്പന്നങ്ങൾ ആയിരിക്കും ആമസോൺ ബസാർ എന്ന വിഭാഗത്തിൽ ലഭിക്കുക. ഇത്തരം ഉത്പ്പന്നങ്ങള്‍ വിൽക്കുന്നവരുടെ ഓൺബോർഡിംഗ് പ്രക്രിയ കമ്പനി ആരംഭിച്ചു.

വിലക്കുറവുള്ള  ബ്രാൻഡ് ചെയ്യാത്ത ഉത്പ്പന്നങ്ങള്‍ വിൽക്കുന്നവരിൽ മുൻനിരയിലുള്ള മീഷോ, ഷോപ്പ്സി എന്നിവയ്ക്ക് വെല്ലുവിളിയുയർത്തുന്നതാണ് ആമസോൺ ബസാർ. റിലയൻസ് ഇൻഡസ്ട്രീസിന്റെ  അജിയോയുമായും ആമസോൺ ബസാർ മത്സരിക്കും.

2023 ഡിസംബറിൽ ആമസോൺ ഇന്ത്യയ്ക്ക് 13 ശതമാനം വളർച്ച മാത്രമാണ് കൈവരിക്കാനായത്.  ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും പിന്നിലാണ് ആമസോൺ  എന്നാണ് റിപ്പോർട്ട്. അതേസമയം ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം, ആമസോൺ ഇന്ത്യയിൽ  ₹ 830 കോടിയും ആമസോൺ പേയിൽ ₹ 350 കോടിയും  നിക്ഷേപിച്ചു.  ഇന്ത്യൻ വിപണിയിൽ വീണ്ടും ശക്തി ആർജിക്കുകയാണ് ആമസോണിന്റെ ലക്ഷ്യം.