തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 1.5 കോടി രൂപ സംഭാവനയായും അദ്ദേഹം നല്കി. മകന് ആനന്ദിന്റെ പ്രതിശ്രുത വധു രാധികയോടൊപ്പമാണ് മുകേഷ് അംബാനി എത്തിയത്.
ഓരോ വര്‍ഷവും ക്ഷേത്രം മെച്ചപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലും മുകേഷ് അംബാനി ദര്‍ശനം നടത്തിയിരുന്നു.