ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന ഖ്യാതി വീണ്ടും മുകേഷ് അംബാനിക്ക് സ്വന്തം. അദാനിയെ പിറകിലാക്കിയാണ് ഫോര്‍ബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനായത്.
മുന്‍പ് 84.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു. പിന്നീട് വന്‍ കുതിപ്പോടെ എല്‍വിഎംഎച്ച് സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും ടെസ്ല സിഇഒ എലോണ്‍ മസ്‌കിനെയും പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ 121 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്നതോടുകൂടി അദാനി ഓഹരികള്‍ വിപണിയില്‍ ഇടിയുകയായിരുന്നു.