സഹകരണ മേഖലയെ നിയന്ത്രിക്കാൻ കേന്ദ്രം:എല്ലാ നഗരങ്ങളിലും കേന്ദ്ര സഹകരണ ബാങ്ക് വരുന്നു

0
719

രാജ്യത്തെ എല്ലാ നഗരങ്ങളിലും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിക്കാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി കേന്ദ്രം നാഷണൽ അർബൻ കോ-ഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ്റ് കോർപ്പറേഷൻ (എൻ.യു.സി.എഫ്.ഡി.സി) ആരംഭിച്ചു. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിംഗ് മേഖലയുടെ സ്വയം നിയന്ത്രണ സ്ഥാപനമായും പ്രവർത്തിക്കാൻ എൻ.യു.സി.എഫ്.ഡി.സിക്ക് റിസർവ് ബാങ്കിന്റെ അനുമതിയും ലഭിച്ചു.

എ.ടി.എം സൗകര്യം, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ക്ലിയറിംഗ് സംവിധാനം, എസ്.എൽ.ആർ പരിധി നിലനിർത്തൽ, റീഫിനാൻസിംഗ് എന്നിവ നൽകുന്നതിന് അർബൻ സഹകരണ ബാങ്കുകൾ സ്വയം നവീകരണം നടത്തണമെന്ന് എൻ.യു.സി.എഫ്.ഡി.സി ഉദ്ഘാടനം ചെയ്‌തുകൊണ്ട് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തുടനീളം 11,000 ശാഖകളോടെ 1,500ൽ അധികം അർബൻ സഹകരണ ബാങ്കുകളാണുള്ളത്.

അതേസമയം കേന്ദ്രം ഇത്തരമൊരു നീക്കം നടത്തുന്നേതാടെ കേരള ബാങ്കിൻ്റെ പ്രസക്തി നഷ്ടപ്പെടുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ചാണ് കേരള ബാങ്ക് സ്ഥാപിച്ചത്.