കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന് അന്മോല് രത്ന അവാര്‍ഡിന് അര്‍ഹനായി.
ഓള് ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ മുംബൈയില്‍ സംഘടിപ്പിച്ച നാഷണല്‍ ജ്വല്ലറി അവാര്‍ഡ്സില്‍ അദ്ദേഹത്തിനു വേണ്ടി മകനും കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ് കല്യാണരാമന് അവാര്‍ഡ് ഏറ്റുവാങ്ങി.
കല്യാണ്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്‍ഡിനെ പുതിയ ഉയരങ്ങളിലെത്തിച്ച ടി.എസ്. കല്യാണരാമന്റെ ബിസിനസിനോടുള്ള മാര്‍ഗദര്‍ശകമായ സമീപനവും സംരംഭകത്വ മനോഭാവവുമാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.
ജെംസ് ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ ചെയര്മാന് ആശിഷ്, വൈസ് ചെയര്മാന് സായം മെഹ്റ, കണ്‍വീനര്‍ നിതിന്‍ ഖണ്ഡേല്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.