ലഹരിവിമുക്ത കേരളം രണ്ടാംഘട്ട കാമ്പെയ്‌ന്റെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പോസ്റ്റര്‍ ഡിസൈന്‍, ഷോര്‍ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരായ ബോധവത്കരണമാണ് വിഷയം. ഷോര്‍ട്ട്ഫിലിമുകള്‍ക്ക് 3 മിനിട്ടില്‍ കവിയാതെ ദൈര്‍ഘ്യമാണ് വേണ്ടത്. എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ മതിയാകും. എന്‍ട്രികള്‍ക്കൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അയക്കണം. ഷോര്‍ട്ട് ഫിലിം മലയാളത്തിലും, പോസ്റ്റര്‍ മാറ്റര്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം. മികച്ച ഷോര്‍ട് ഫിലിമിനും പോസ്റ്ററിനും ക്യാഷ് അവാര്‍ഡ് നല്‍കും. ഷോര്‍ട്ട് ഫിലിം ഒന്നാം സ്ഥാനം 5,000 രൂപ. രണ്ടാം സ്ഥാനം 3,000 രൂപ. മൂന്നാം സ്ഥാനം 2,000 രൂപ. പോസ്റ്റര്‍ ഒന്നാം സ്ഥാനം 2,000 രൂപ. രണ്ടാം സ്ഥാനം 1,500 രൂപ. മൂന്നാം സ്ഥാനം 1,000 രൂപ എന്നിങ്ങനെയായിരിക്കും സമ്മാനം. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവ സംസ്ഥാനതലത്തില്‍ പരിഗണിക്കുന്നതിന് സമര്‍പ്പിക്കും. തെരഞ്ഞെടുക്കുന്നവയുടെ ഉടമസ്ഥാവകാശം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനായിരിക്കും. മികച്ചവ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സാമൂഹ്യമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കും. വിദഗ്ദ്ധ സമിതി വിജയികളെ നിശ്ചയിക്കും. ഷോര്‍ട് ഫിലിമും പോസ്റ്ററുകളും അയക്കേണ്ട ഇ-മെയില്‍
dio.idk2@gmail.com അവസാന തീയതി ജനുവരി 7. ഫോണ്‍ 04862 233036.