പ്രോജക്ട് ടൈറ്റൻ ഉപേക്ഷിച്ച് ആപ്പിൾ:ഇലക്ട്രിക് കാർ നിർമ്മിക്കില്ല

0
326

ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള സ്വപ്ന പദ്ധതി ഉപേക്ഷിച്ച് ആപ്പിൾ. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരുന്നു ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനുള്ള ‘പ്രോജക്ട് ടൈറ്റൻ’. വൈദ്യുത കാർ നിർമ്മിക്കാനുള്ള ഒരു ദശാബ്ദക്കാലം നീണ്ട പരിശ്രമം കമ്പനി നിർത്തലാക്കുകയാണെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് വില്യംസും വൈസ് പ്രസിഡൻ്റ് കെവിൻ ലിഞ്ചും അറിയിച്ചു.

പദ്ധതിക്കായി നിയോഗിച്ച കുറച്ച് ജീവനക്കാരെ നിർമ്മിത ബുദ്ധി വിഭാഗത്തിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു. മറ്റു ചില ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ട്. 2014ലാണ് പ്രോജക്ട് ടൈറ്റൻ എന്ന പേരിലുള്ള വൈദ്യുത കാർ നിർമ്മാണ പദ്ധതി ആപ്പിൾ അവതരിപ്പിച്ചത്. ഇതിനായി കമ്പനി വലിയ നിക്ഷേപവും നടത്തിയിരുന്നു. 2028ൽ ആദ്യ കാർ പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.