ആപ്പിള്‍ സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചില്‍ വിജയിച്ച് ഇന്ത്യക്കാരി

0
487

ആപ്പിള്‍ കമ്പനി നടത്തുന്ന സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചില്‍ വിജയിച്ച് ഇന്‍ഡോര്‍ സ്വദേശിയായ ഇരുപത്കാരി അസ്മി ജെയ്ന്‍. ആനുവല്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി മൂന്ന് വിജയികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഗോള തലത്തില്‍ നടത്തിയ മത്സരത്തിലാണ് അസ്മി വിജയിച്ചത്. സ്വിഫ്റ്റ് കോഡിങ് ലാങ്വേജ് ഉപയോഗിച്ച് ഒറിജിനല്‍ ആപ്പ് പ്ലേഗ്രൗണ്ട് നിര്‍മിക്കുക എന്നതായിരുന്നു ടാസ്‌ക്. ആരോഗ്യവുമായി ബന്ധപ്പെട്ട ആപ്പാണ് അസ്മി വികസിപ്പിച്ചത്. അസ്മിയുടെ സുഹൃത്തിന്റെ ബന്ധുവിന് ബ്രെയിന്‍ സര്‍ജറിക്ക് ശേഷം മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച സംഭവിക്കുകയും കണ്ണുകളുടെ അലൈന്‍മെന്റിനെ ബാധിക്കുകയും ചെയ്തു. സ്‌ക്രീനിലുള്ള ബോളിനെ കണ്ണുകളുടെ ചലനത്തിനനുസരിച്ച് നിയന്ത്രിക്കുന്ന പ്ലേഗ്രൗണ്ടാണ് അസ്മി രൂപകല്‍പന ചെയ്തത്. കണ്ണുകളുടെ മസിലുകള്‍ക്ക് ശക്തി വീണ്ടെടുക്കുക എന്നതായിരുന്നു ആദ്യത്തെ ഉദ്ദേശം. ഇതാണ് പിന്നീട് അസ്മിയെ സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചില്‍ വിജയത്തിലേക്ക് നയിച്ചത്.