ആപ്പിള്‍ കമ്പനി കൂടുതല്‍ സംരംഭകരുടെ സ്വപ്നങ്ങള്‍ നശിപ്പിക്കും മുന്‍പ് ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം സിഇഒ പവല്‍ ദുരോവ്. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ചട്ടങ്ങള്‍ക്കെതിരെയാണ് ദുരോവിന്റെ തുറന്നടിക്കല്‍. ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്ന് 30 ശതമാനം കമ്മീഷന് വേണമെന്ന ആപ്പിളിന്റെ പുതിയ നയമാണ് ദുരോവിനെ ചൊടിപ്പിച്ചത്. തന്റെ ടെലിഗ്രാം ചാനലിലാണ് ദുരോവിന്റെ തുറന്നു പറച്ചില്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തേര്‍ഡ് പാര്‍ട്ടി മാതൃകയില്‍ പണം സ്വീകരിക്കുന്നതില്‍ നിന്നും ടെലിഗ്രാമിനെ ആപ്പിള്‍ വിലക്കിയിട്ടുണ്ട്. സ്വന്തം ഉള്ളടക്കങ്ങളില്‍ നിന്ന് പണം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള ട്രില്യണ്‍ ഡോളര്‍ കമ്പനിയുടെ ഏകാദിപത്യ നിലപാടിനെതിരെ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.