ആരോഗ്യ കേരളത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Related Stories

ആരോഗ്യകേരളം ഇടുക്കി പദ്ധതിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, പീഡിയാട്രിഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലെ ഒന്ന് വീതം ഒഴിവുകളിലേക്കും ലാബ് ടെക്നീഷ്യന്‍ തസ്തികയിലെ രണ്ട് ഒഴിവിലേക്കും കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികയിലേക്കുളള യോഗ്യത എം.ഡി അല്ലെങ്കില്‍ ഡി. എന്‍. ബി (ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, അനസ്ത്യേഷ്യ), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ്. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 67 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 65,000 രൂപ. പീഡിയാട്രിഷ്യന്‍ തസ്തികയിലേക്കുളള യോഗ്യത എം.ഡി അല്ലെങ്കില്‍ ഡി.എന്‍.ബി-പീഡിയാട്രിക്സ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ്. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 67 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 90,000 രൂപ.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ഫില്‍, ആര്‍.സി.ഐ രജിസ്ട്രേഷന്‍ എന്നിവയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 20,000 രൂപ.
ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് (എം.ഐ.യു) തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് എന്നിവയാണ്. ന്യൂ ബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 16,180 രൂപ.
ഫിസിയോതെറാപ്പിസ്റ്റ് (എം.ഐ.യു) തസ്തികയിലേക്കുളള യോഗ്യത ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബി.പി.റ്റി)യാണ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 20,000 രൂപ.
ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സര്‍വകലാശാല അല്ലെങ്കില്‍ അംഗീകൃത പാരാമെഡിക്കല്‍ കോളേജില്‍ നിന്നുളള ഡി. എം. എല്‍. റ്റി അല്ലെങ്കില്‍ എം. എല്‍. റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 14,000 രൂപ. ഓഡിയോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയില്‍ ബിരുദം (ബി.എ.എസ്.എല്‍.പി), ആര്‍. സി. ഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 25,000 രൂപ.
ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സര്‍വകലാശാല അല്ലെങ്കില്‍ അംഗീകൃത പാരാമെഡിക്കല്‍ കോളേജില്‍ നിന്നുളള ബ്ലഡ് ബാങ്ക് ടെക്നോളജി ഡിപ്ലോമ അല്ലെങ്കില്‍ ഡി. എം. എല്‍. റ്റി അല്ലെങ്കില്‍ എം. എല്‍. റ്റി., കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. മാസവേതനം 14,000 രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ആഗസ്റ്റ് 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകള്‍ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04826 232221.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories