ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒപിയില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബാച്ചിലര്‍ ഓഫ് ഫാര്‍മസി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും തദ്ദേശിയര്‍ക്കും മുന്‍ഗണന. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 29ന് (ബുധന്‍) 12 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നടത്തുന്ന അഭിമുഖത്തില്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍-04869244019.