പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ലോഞ്ച് ചെയ്തതോടെ ആപ്പിളിന്റെ ഓഹരികള്‍ വിപണിയില്‍ കുതിക്കുന്നു.വിഷന്‍ പ്രോ എന്നാണ് പുതിയ ഹെഡ്‌സെറ്റിന്റെ പേര്. കാലിഫോര്‍ണിയയില്‍ നടക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഹെഡ്‌സെറ്റ് പുറത്തിറക്കിയത്.
ഹെഡ്‌സെറ്റുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആപ്പിള്‍ സ്റ്റോക്കുകള്‍ 184.27 ഡോളറിലേക്കെത്തി റെക്കോര്‍ഡിട്ടു.
3499 ഡോളറാണ് ഹെഡ്‌സെറ്റിന്റെ വില. 2024ഓടെ മാത്രമേ ഇവ വിപണിയില്‍ ലഭ്യമാകൂ. യഥാര്‍ഥ ലോകത്തെയും ഡിജിറ്റല്‍ ലോകത്തെയും സമന്വയിപ്പിച്ചുകൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.