കുട്ടികളുടെ പാദങ്ങള്‍ക്കൊപ്പം വളരുന്ന പാദരക്ഷകള്‍: ശ്രദ്ധേയമായി ഒരു സ്റ്റാര്‍ട്ടപ്പ്

Related Stories

കുട്ടികളുടെ ഫൂട്ട്‌വെയര്‍ ബ്രാന്‍ഡാണ് അരെറ്റോ. വെറും ഫൂട്‌വെയര്‍ ബ്രാന്‍ഡ് അല്ല, സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി, കുട്ടികളുടെ കാലുകള്‍ വലുതാകുന്നതിനൊപ്പം വലുതാകുന്ന അഡാപ്ടീവ് ഫൂട്‌വെയറുകളാണ് ഇവര്‍ നിര്‍മിക്കുന്നത്.
ഇന്‍സോള്‍ ടെക്‌നോളജി, അപ്പര്‍ ടെക്‌നോളജി, സോള്‍ ടെക്‌നോളജി എന്നിങ്ങനെയുള്ള സവിശേഷ സാങ്കേതികവിദ്യകള്‍ ആണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അരെറ്റോയുടെ ഷൂസ് പീഡിയാട്രിസ്റ്റ് അംഗീകൃതമാണ്.
നൂറ് ശതമാനം ഇന്ത്യന്‍ ബ്രാന്‍ഡ് കൂടിയാണ് അരെറ്റോ. മൂന്ന് വലുപ്പത്തില്‍ വരെ വികസിക്കാന്‍ ഇവരുടെ പാദരക്ഷകള്‍ക്ക് കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ബാല്യകാല സുഹൃത്തുക്കളായ സത്യജിത് മിത്തലും കൃതിക ലാലും ചേര്‍ന്നാണ് അരെറ്റോ എന്ന സംരംഭം ആരംഭിച്ചത്. 3 വയസ്സു വരെയുള്ള കുട്ടികളുടെ കാലുകള്‍ പലപ്പോഴും ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ അളവുകളില്‍ വളരുന്നതായി അവര്‍ കണ്ടെത്തി. മൂന്ന് കുട്ടികളില്‍ ഒരാള്‍ ശരിയായി ചേരാത്ത ഷൂ ധരിക്കുന്നു. കുട്ടികളുടെ പാദങ്ങള്‍ ചെറിയ തോതില്‍ വളരുന്നു, അതേസമയം ഷൂവിന്റെ വലുപ്പം വലുതായിരിക്കും. ഇതിനൊരു പരിഹാരം കാണുകയാണ് ഈ സംരംഭകര്‍.
ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവിലാണ് 2022-ല്‍ പൂനെ ആസ്ഥാനമായി അരെറ്റോ ആരംഭിക്കുന്നത്. കുട്ടികള്‍ വളരുന്നതിനൊപ്പം ഷൂസും വളരുന്ന ഒരു പേറ്റന്റ് സാങ്കേതികവിദ്യ ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. ഗീക്ക് പുരാണങ്ങളിലെ, മികവിന്റെ ദേവതയായ അരീറ്റയില്‍ നിന്നാണ് അരെറ്റോ എന്ന പേര് തിരഞ്ഞെടുത്തത്. ഈ ബിസിനസ് ആരംഭിക്കാന്‍ ഇരുവരും ചേര്‍ന്ന് 80 ലക്ഷം നിക്ഷേപിച്ചു.
അങ്ങനെ പൂനെ ആസ്ഥാനമായുള്ള ഡി2സി സ്റ്റാര്‍ട്ടപ്പ് ഇപ്പോള്‍ ഒമ്പത് സ്‌റ്റൈലിലും അഞ്ച് വലുപ്പത്തിലും നാല് വിഭാഗങ്ങളിലുമുള്ള 38 മോഡല്‍ ഷൂസുകള്‍ നിര്‍മിക്കുന്നു. 1,699 രൂപ മുതല്‍ 2,899 രൂപ വരെയാണ് അരെറ്റോ ഷൂസിന്റെ വില. 0-2 വയസ്സ്, 5-7 വയസ്സ്, 5-9 വയസ്സ് എന്നിങ്ങനെയുള്ള പ്രായ വിഭാഗങ്ങളെ അടിസ്ഥാനമാക്കി കമ്പനിക്ക് പ്രത്യേക ഡിസൈനുകള്‍ ഉണ്ട്. അരെറ്റോ ഇതുവരെ 3,000 യൂണിറ്റുകള്‍ വില്‍ക്കുകയും, മാസംതോറും 100% വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 12 ലക്ഷം രൂപയാണ് സ്റ്റാര്‍ട്ടപ്പ് വരുമാനം നേടിയത്. ഇതുവരെ, ബ്രാന്‍ഡ് 6,000 ഷൂസുകള്‍ നിര്‍മ്മിച്ചു.
നിലവില്‍ അരെറ്റോയുടെ ഉല്‍പന്നങ്ങള്‍ വെബ്സൈറ്റില്‍ (www.wearetto.com) ലഭ്യമാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories