21ാം വയസ്സില്‍ 500 കോടി കമ്പനി: ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി അര്‍ജുന്‍

0
468

‘ജനറിക് ആധാര്‍’, സാക്ഷാല്‍ രത്തന്‍ടാറ്റ പോലും ഫാനായി പോയ 21 വയസ്സുകാരന്‍ അര്‍ജുന്‍ ദേശ്പാണ്ഡേയുടെ കമ്പനിയുടെ പേരാണിത്. പതിനാറാം വയസ്സിലാണ് സംരംഭം എന്ന തന്റെ ദൗത്യത്തിന് വേണ്ടി അര്‍ജുന്‍ ഇറങ്ങിത്തിരിച്ചത്.
ജീവന്‍ രക്ഷാ മരുന്നുകള്‍ പോലും വിപണി വിലയേക്കാള്‍ 80-90 ശതമാനം വരെ വിലക്കിഴിവില്‍ നല്‍കുന്ന ഒരു ബിസിനസ്. ഇപ്പോഴിതാ, ഒഡീഷയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്കെല്ലാം സൗജന്യമായി മരുന്നു നല്‍കുകയാണ് അര്‍ജുന്‍ ദേശ്പാണ്ഡെ.
ഒരു സ്ട്രിപ്പിന് 110 രൂപയ്ക്ക് വില്‍ക്കുന്ന പ്രമേഹ മരുന്ന് ജനറിക് ആധാറിലൂടെ ഒരു സ്ട്രിപ്പിന് 6 രൂപയില്‍ താഴെ വിലയ്ക്ക് ലഭ്യമാണ്.
രത്തന്‍ ടാറ്റയുടെ സഹായത്തോടെ ഇന്ന് രാജ്യത്ത് 2000 സ്‌റ്റോറുകളാണ് കമ്പനിക്കുള്ളത്. പതിനായിരത്തോളം ജീവനക്കാരും കമ്പനിക്കുണ്ട്. വൈകാതെ 3000 ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കുകയാണ് ഈ യുവ സംരംഭകന്റെ ലക്ഷ്യം.