ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിയുടെ അന്ത്യത്തിന് പോലും കാരണമായേക്കും: ചാറ്റ് ജിപിടി നിര്‍മാതാവ്

0
483

ചാറ്റ് ജിപിടി അടക്കമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് ടൂളുകളുകളുടെ ഉപയോഗം ഗണ്യമായ തോതില്‍ വര്‍ധിച്ചു വരികയാണ്. കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് ഇവയുടെ ലക്ഷ്യമെങ്കിലും ഇവ വരുത്തിവയ്ക്കാവുന്ന അപകട സാധ്യത ഒട്ടും ചെറുതല്ലെന്ന് മുന്‍നിര ടെക്ക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓപ്പണ്‍ എഐ സ്ഥാപകന്‍ സാം ഓള്‍ട്ട്മാന്‍, മൈക്രോ സോഫ്റ്റ് സിടിഒ കെവിന്‍ സ്‌കോട്ട്, ഇലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ സമൂഹത്തിന് തന്നെ എഐ വിനയാകുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.
ആണവ യുദ്ധങ്ങള്‍ക്കും മഹാമാരിക്കും ഉണ്ടാക്കാനാകുന്നതിനേക്കാള്‍ വിപത്ത് ഇവയ്ക്ക് സൃഷ്ടിക്കാനാകുമെന്നും ഇവര്‍ പറയുന്നു.
സെന്റര്‍ ഫോര്‍ എഐ സേഫ്റ്റി അടുത്തിടെ എഐ നിയന്ത്രിക്കേണ്ടത് സംബന്ധിച്ച് ഒരു പ്രസ്താവനയും ഇറക്കിയിരുന്നു. നൂറുകണക്കിന് ടെക് വിദഗ്ധരാണ് ഇതില്‍ ഒപ്പു വച്ചത്.