Kattappana

വമ്പൻ പ്രഖ്യാപനവുമായി ആമസോൺ:ബ്രാന്‍റഡ് അല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കാൻ പ്രത്യേക വിഭാഗം 

ബ്രാന്‍റഡ് അല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേക വിഭാഗം ആരംഭിക്കാൻ ആമസോൺ.  600 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂ, ആഭരണങ്ങൾ, ലഗേജുകൾ എന്നിവയുൾപ്പെടെ ബ്രാൻഡ് ചെയ്യാത്ത ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ഉത്പ്പന്നങ്ങൾ ആയിരിക്കും...

13-ാം വയസ്സിൽ സിം കാർഡ് വിൽപ്പന, 21-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ:ഇത് റിതേഷിന്റെ ഒയോ കഥ 

അച്ഛനും അമ്മയും എഞ്ചിനീയറാക്കാൻ ഡൽഹിയിലേക്കയച്ച ബാലൻ പഠനം പാതിവഴിയിൽ നിർത്തി സ്വന്തം സ്വപ്‌നങ്ങൾക്കു പിന്നാലെ പോകുന്നു. പൂജ്യത്തിൽനിന്നു തുടങ്ങി 16,000 കോടിയുടെ ആസ്തി കെട്ടിപ്പടുക്കുന്നു. അതും 10 വർഷം കൊണ്ട്. ഹോട്ടൽ, ഹോസ്‌പിറ്റാലിറ്റി...

3ജി നെറ്റ്‌വർക്ക് നിർത്തി വോഡഫോൺ ഐഡിയ:ഇനി കേരളത്തിലും 4 ജിക്ക് വേഗമേറും

മെച്ചപ്പെട്ട നെറ്റ്‌വർക്കും ഡിജിറ്റൽ സേവനങ്ങളും അതിവേഗം ലഭിക്കുന്നതിനുമായി നിലവിലുള്ള സ്പെക്ട്രം പോർട്ട്ഫോളിയോ നവീകരിച്ച് വോഡഫോൺ ഐഡിയ. ഇതിൻ്റെ ഭാഗമായി കേരളം, പഞ്ചാബ്, കർണാടക, ഹരിയാന എന്നീ നാല് സർക്കിളുകളിൽ  4ജി നെറ്റ്‌വർക്കും നവീകരിച്ചു....

നടപടി കടുപ്പിച്ച് ഇ.ഡി:ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാന്‍ പുതിയ ലുക്ക് ഔട്ട് നോട്ടീസിന് നിര്‍ദേശം

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപക സി.ഇ.ഒ ആയ ബൈജു രവീന്ദ്രനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാൻ പുതിയ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ ബ്യൂറോ ഓഫ്...

ബംഗളൂരുവിലെ ഓഫീസ് ഒഴിഞ്ഞ് ബൈജൂസ്:ബൈജുവിനെ പടിയിറക്കുന്നതിനുള്ള വോട്ടെടുപ്പ് 23 ന്

സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവു കുറയ്ക്കുന്നതിനായി ബംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയാനൊരുങ്ങി എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. പ്രസ്റ്റീജ് ടെക് പാർക്കിലുള്ള ഓഫീസിൻ്റെ പാട്ടക്കരാർ ഈ വർഷം ആദ്യം റദ്ദാക്കിയിരുന്നു....

തോറ്റുപോയവനെ രാജാവാക്കിയ ഫ്രൈഡ് ചിക്കൻ:ഇത് വെല്ലുവിളികളെ അതിജീവിച്ച കേണലിന്റെ കഥ

ജീവിതത്തിൽ പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങിയ ഒരു മനുഷ്യൻ. തന്റെ 65-ാം വയസ്സിൽ കൈയിൽ ആകെ ബാക്കിയുള്ള 99 ഡോളർ കൊണ്ട് ചിക്കൻ വാങ്ങി ഫ്രൈ ചെയ്ത് വിൽക്കാൻ തീരുമാനിക്കുന്നു. ആത്മഹത്യക്ക് മുമ്പുള്ള അവസാന...

കൊക്കോ കിട്ടാനില്ല:ഇന്ത്യൻ വിപണി തേടി ചോക്ലേറ്റ് കമ്പനികൾ 

ചോക്ലോറ്റ് വാങ്ങുന്നവർക്ക് ഇനി കൈ പൊള്ളും. കൊക്കോയുടെ ലഭ്യത കുറഞ്ഞതാണ് കാരണം. പ്രധാന കൊക്കോ ഉത്പാദകരായ ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും, കൊക്കോയ്ക്ക്  രോഗങ്ങൾ വന്നതും വിളവിനെ ബാധിച്ചിരുന്നു. ആഗോള...

വിദ്യാർത്ഥി വീസകൾ വൻതോതിൽ റദ്ദാക്കി ഓസ്ട്രേലിയ:ഇന്ത്യൻ വിദ്യാർത്ഥികളും ആശങ്കയിൽ 

അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ വലിയ ആശങ്കയുയർത്തി വിദ്യാർത്ഥി വീസകൾ വൻതോതിൽ റദ്ദാക്കി ഓസ്ട്രേലിയ. 2023ൻ്റെ അവസാന രണ്ട് പാദങ്ങളിൽ അഞ്ചിൽ ഒന്നെന്ന രീതിയിൽ വിദ്യാർത്ഥി വീസകൾ റദ്ദാക്കപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥി...

പേയ്‌ടിഎം വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായി കണ്ടെത്താനായിട്ടില്ല:ഇഡി റിപ്പോർട്ട് 

പേയ്‌ടിഎം പേയ്മെന്റ്റ്സ് ബാങ്ക് വിദേശനാണയ വിനിമയ ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് (ഫെമ) എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പരിശോധനയിൽ തെളിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്‌ചയാണ് വൺ97 കമ്മ്യൂണിക്കേഷന് കീഴിലുള്ള പേയ്‌ടിഎം പേയ്മെന്റ് ബാങ്കിന്റെ വിദേശ ഇടപാടുകളെ കുറിച്ച്...

സ്വന്തം പേര് ആഗോള ബ്രാൻഡാക്കിയ മനുഷ്യൻ:ഇത് ജെ.സി.ബിയുടെ അപൂർവ കഥ 

ജോസഫ് സിറിള്‍ ബാംഫോര്‍ഡ്. പേര് കേൾക്കുമ്പോൾ വലിയ പരിചയം ഒന്നും തോന്നില്ലായിരിക്കും. പക്ഷേ, ഒട്ടുമിക്ക രാജ്യത്തെയും കൊച്ചു കുട്ടികള്‍ക്കു പോലും ഈ പേര് സുപരിചിതമാണ്. അവരുടെ ഇഷ്ട കളിപ്പാട്ടത്തിന് അദ്ദേഹത്തിന്റെ പേരാണ്, ജെ.സി.ബി....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe