തീയേറ്ററുകളിലെത്തി വെറും പത്ത് ദിവസത്തിനകം അവതാര്‍ രണ്ടാം ഭാഗം, വേ ഓഫ് വാട്ടര്‍ വാരിക്കൂട്ടിയത് ഏഴായിരം കോടി രൂപ.
ഡിസ്നിയും 20th സെഞ്ച്വറിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 855 മില്യണ്‍ ഡോളര്‍ പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. യുഎസില്‍ മാത്രം 253.7 മില്യണ്‍ ഡോളറാണ് കളക്ഷന്‍.
വടക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ പ്രതികൂല കാലാവസ്ഥയും ആഗോള തലത്തില്‍ ഉയര്‍ന്നു വരുന്ന കോവിഡ് ഭീഷണിയുമെല്ലാം ചിത്രം മറികടക്കുമെന്നും വരും ദിവസങ്ങളിലും റെക്കോര്‍ഡ് കളക്ഷന്‍ നേടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലിതുവരെ 37 മില്യണ്‍ ഡോളറിന്റെ കളക്ഷനാണ് ചിത്രം നേടിയത്.