അവതാര്‍ രണ്ടാം പതിപ്പ് ദി വേ ഓഫ് വാട്ടര്‍ ഇന്ത്യയില്‍ ഇന്ന് റിലീസ് ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് എന്നീ ആറ് ഭാഷകളിലായാണ് 3ഡി ഐമാക്‌സില്‍ ചിത്രം എത്തുന്നത്. വാള്‍ട്ട് ഡിസ്‌നിയുടെ സെഞ്ച്വറി സ്റ്റുഡിയോസാണ് ഇന്ത്യയില്‍ ചിത്രം വിതരണം ചെയ്യുന്നത്. 2899 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം ഇതുവരെയുള്ള എല്ലാ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ മാത്രം 600 കോടി വരെ കളക്ട് ചെയ്യുമെന്നാണ് കരുതുന്നത്.
ആദ്യ ഭാഗമിറങ്ങി 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെയിംസ് കാമറൂണ്‍ തന്റെ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നത്. സാം വര്‍ത്തിങ്ടണ്‍, സോ സല്‍ദാന, സിഗര്‍ണി വീവര്‍, കേറ്റ് വിന്‍സ്ലെറ്റ്, സ്റ്റീഫന്‍ ലാങ്, ക്ലിഫ് കര്‍ട്ടിസ് തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.