ഇടുക്കി റിസര്‍വോയറിലെ ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി ചെറുതോണി ഡാം പരിസരത്ത് നടന്നു. കേന്ദ്ര ജല കമ്മീഷന്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി ആയിരുന്നു സംഘാടകര്‍. പരിപാടിയില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍ അധ്യക്ഷത വഹിച്ചു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രീയവിദ്യാലയ ഇടുക്കിയിലെ വിദ്യാര്‍ത്ഥി ദിയാ ഫാത്തിമ വിഷയാവതരണം നടത്തി.
ഡാം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക, ഡാം പരിസരത്തെ ഗുണഭോക്താക്കള്‍ക്ക് ബോധവത്കരണം എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം . ഇടുക്കി റിസര്‍വോയറിലെ ജലസംരക്ഷണത്തെ കുറിച്ച് തദ്ദേശവാസികളുമായുള്ള ചര്‍ച്ചയും നടന്നു. ജലസംരക്ഷണം വിഷയമാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മവിതരണവും നടന്നു.
ത്രിതലപഞ്ചായത്ത് പ്രതിനിധികളായ കെജി സത്യന്‍, ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, ജിജോ ജോര്‍ജ്ജ്, സെന്ററല്‍ വാട്ടര്‍ കമ്മീഷന്‍ ആന്റ് നാഷ്ണല്‍ ഡാം സേഫ്ടി അതോറിറ്റി സൗത്ത് റീജിയണ്‍ ഡയറക്ടര്‍ ആര്‍ തങ്കമണി, സി.ഡബ്ലൂസി സിഎസ്ആര്‍ഒ റ്റികെ ശിവദാസന്‍, ചീഫ് എഞ്ചിനീയര്‍ സുപ്രിയ എസ്, തുടങ്ങി വിവിധ ഉദ്യോഗസ്ഥരും പൊതുജനങ്ങളുംപങ്കെടുത്തു.