പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് പത്ത് ദിവസം കൊണ്ട് അയോധ്യ രാമക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് കോടികൾ. പതിനൊന്ന് കോടിയലധികം രൂപയാണ് ഇതിനകം സംഭാവനയായി ലഭിച്ചത്. എട്ട് കോടി രൂപയിലേറെയാണ് ഭക്തർ ഭണ്ഡാരത്തിൽ നേരിട്ട് നിക്ഷേപിച്ചത്. ചെക്ക്, ഓണ്‍ലൈന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ലഭിച്ചത് മൂന്നര കോടി രൂപയാണ്. ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്തയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
25 ലക്ഷത്തിലേറെ ഭക്തര്‍ ഇതിനകം രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതായും പ്രകാശ് ഗുപ്ത അറിയിച്ചു. പ്രതിദിനം രണ്ട് ലക്ഷത്തിലേറെ ഭക്തർ ഇവിടെ എത്താറുണ്ടെന്നും അവധി ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ തണുപ്പു കുറയുന്നതോടെ ഭക്തരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.
ഭക്തര്‍ക്ക് സംഭാവന നിക്ഷേപിക്കാനായി നാല് ഭണ്ഡാരങ്ങളാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഇവയ്ക്ക് പുറമേ ഡിജിറ്റല്‍ സംഭാവനകള്‍ സ്വീകരിക്കാനായി പത്ത് കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.