ആയുഷ് മേഖലയില്‍ നടപ്പിലാക്കി വരുന്ന ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ക്ക് കുടുതല്‍ ജനകീയ മുഖം കൈവരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍. ജീവിത ശൈലീ രോഗ നിയന്ത്രണത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ഇവയ്ക്ക് കഴിയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ ആയുര്‍വേദ ഹോമിയോ മേഖലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകളുടെ റിവ്യു മീറ്റിംഗ് ഉദ്ലാടനം ചെയ്യുകയായിരുന്നു പ്രസിഡണ്ട്. ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ക്കുള്ള ലാപ്ടോപ് വിതരണത്തിന്റെ ഉദ്ഘാടനവും പൊതുജനങ്ങള്‍ക്കുള്ള ലഘുലേഖയുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രി ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഒ ഡോ. സോണിയ ഇ.എ അധ്യക്ഷത വഹിച്ചു. ഹോമിയോ ഡി എം ഒ ഡോ. ലീനാറാണി മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. എം.എസ്. നൗഷാദ്, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ.ശൈലജ, ഡോ. നീന വി.എസ് എന്നിവര്‍ സംസാരിച്ചു.