പണിമുടക്ക്: ഈ മാസത്തെ അവസാന നാലു ദിനവും ബാങ്ക് അടഞ്ഞുകിടക്കും

Related Stories

ജനുവരി 30, 31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചു. 28,29 തീയതികള്‍ നാലാം ശനിയും ഞായറുമാണെന്നതിനാല്‍ ഈ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. അതിനാല്‍ ഈ മാസത്തെ അവസാന നാലുദിവസങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഇത് രാജ്യത്തുടനീളമുള്ള ബാങ്കിങ് സേവനങ്ങളെ ബാധിക്കും.് ഉപഭോക്താക്കള്‍ ബാങ്ക് സന്ദര്‍ശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യണമെന്നും മാനേജ്മെന്റുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക്. സെറ്റില്‍മെന്റ്, ബാങ്കുകളിലെ അഞ്ച് പ്രവൃത്തിദിനങ്ങള്‍, പ്രമോഷനുകള്‍, ശമ്പള-പെന്‍ഷന്‍ ഫിക്‌സേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് സംസ്ഥാന കണ്‍വീനര്‍ മഹേഷ് മിശ്ര പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories