ബാങ്ക് ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉടന്‍ നടപ്പിലാക്കുമെന്ന്് റിപ്പോര്‍ട്ടുകള്‍. കാലങ്ങളായുള്ള ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണിത്. ഒരു മാസത്തില്‍ രണ്ട് അവധി ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ബാങ്ക് ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റം വരും.
ശനിയാഴ്ച കൂടി അവധി നല്‍കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനമാകുമ്പോള്‍, ജീവനക്കാരുടെ ജോലി സമയവും പുനക്രമീകരിക്കും. രാവിലെ 9.45 മുതല്‍ വൈകിട്ട് 5.30 വരെ ജീവനക്കാര്‍, 40 മിനിറ്റ് അധികം ജോലി ചെയ്യേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചന.
ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനമെന്ന നിയമം വരുന്നതോടെ മാസത്തിലെ എല്ലാ ശനി ഞായര്‍ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും.
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തി.