ട്വിറ്ററില്‍ ഏറ്റവുമധികം പേര് പിന്തുടരുന്ന അക്കൗണ്ട് ഇനി ട്വിറ്റര്‍ ഉടമയുടേതു തന്നെ. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ പോലും പിന്തള്ളിയാണ് ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്ക് ഒന്നാമതെത്തിയത്. 133.05 മില്യണ്‍ ഫോളോവേഴ്സാണ് മസ്കിന് ട്വിറ്ററിലുള്ളത്. ഒബാമയ്ക്കാകട്ടെ 133.04 മില്യണ്‍ ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്.
113.31 മില്യണ്‍ ഫോളോവേഴ്സുള്ള ജസ്റ്റിന് ബീബര്‍ മന്നാമതാണ്. ടെയ്ലര് സ്വിഫ്റ്റ്, കേറ്റി പെറി റിഹാന, റൊണാള്‍ഡോ ഡൊണാള്‍ഡ് ജെ ട്രംപ്, ലേഡി ഗാഗ തുടങ്ങിയവരും പിന്നാലെയുണ്ട്.