ബിബിസി ചാനലിന്റെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. എന്തിനുവേണ്ടിയാണ് പരിശോധനയെന്നോ പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയതായോ ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്ററി രാജ്യത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയുള്ള ആദായ നികുതി വകുപ്പ് പരിശോധന ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.