ജില്ലയിലെ മികച്ച വിദ്യാലയം:പുരസ്കാര നിറവിൽ കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ

0
754

2022- 23 അധ്യയന വർഷത്തെ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിന്. തൊടുപുഴ എപിജെ അബ്‌ദുൾ കലാം ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാതല അധ്യാപക ദിനാഘോഷ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മിനി ഐസകും പിടിഎ പ്രതിനിധികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ വിജയ ആർ സ്വാഗതം ആശംസിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ എം സി ദിലീപ് കുമാർ അധ്യാപക ദിന സന്ദേശം നൽകി. തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജി രാജാശേഖരൻ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.