ഭാരതി എയര്‍ടെല്ലുമായി കരാറില്‍ ഏര്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ടെക്ക് മഹീന്ദ്ര ഓഹരികള്‍ നേട്ടത്തില്‍. ഓഹരിയൊന്നിന് 1024.60 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1.90 പോയന്റാണ് ഓഹരികള്‍ ഉയര്‍ന്നത്.
മഹീന്ദ്രയുടെ ചകന്‍ നിര്‍മാണ യൂണിറ്റില്‍ 5ജി ഫോര്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍ ഇരു കമ്പനികളും ചേര്‍ന്ന് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ 5ജി എനേബിള്‍ഡ് ഓട്ടോ മാനുഫാക്ചറിങ് യൂണിറ്റാണിത്.