കോര്‍പറേറ്റ്, വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു.
ബിഗ് ഡെമോ ഡേയുടെ പത്താം പതിപ്പിന്റെ ഭാഗമായി ജൂലൈ 27 ന് നടക്കുന്ന വെര്‍ച്വല്‍ എക്‌സിബിഷനില്‍ ഫുഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉത്പന്നങ്ങളും സൊല്യൂഷനുകളും പ്രദര്‍ശിപ്പിക്കും.പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോര്‍പറേറ്റുകള്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയക്കു മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദി കൂടിയാണ് ബിഗ് ഡെമോ ഡേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 15. രജിസ്‌ട്രേഷന്‍ ലിങ്ക്: https://bit.ly/ 3OM Mb8d.