ബിജു മേനോന് നായകനാവുന്ന ‘ഒരു തെക്കന്‍ തല്ലു കേസ്’ ഓണത്തിന് തീയേറ്ററുകളില്‍ എത്തും. തിരുവോണ ദിനത്തിലാണ് സിനിമ എത്തുന്നത്. ജി.ആര്. ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന രചനയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
‘അമ്മിണിപിള്ളയായി വരുന്നു; ഒരു തെക്കന്‍ തല്ലുകേസ്’ സെപ്തംബര്‍ എട്ടിന്’ എന്നണ് ബിജു മേനോന് ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. നടി പത്മപ്രിയ നായികയായി വേഷമിടും. നവാഗതനായ ശ്രീജിത്ത് എന്‍. ആണ് സംവിധാനം. റോഷന് മാത്യു, നിമിഷ സജയന് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍