ആയിരം ജീവനക്കാരെ പിരിച്ചുവിട്ട് ബിനാന്‍സ്

0
135

ഇന്ത്യക്കാരടക്കം ആയിരം ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം പേരെ കമ്പനി ഒരുമിച്ച് പറഞ്ഞു വിടുന്നത്.
ഇന്ത്യയില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലുള്ളവരെയാണ് പ്രധാനമായും പിരിച്ചുവിട്ടത്.