ജ്വല്ലറി ബിസിനസിലേക്ക് കടക്കാന്‍ ബിര്‍ലയും

0
199

ആദിത്യ ബിര്‍ല ഗ്രൂപ്പും ജ്വല്ലറി ബിസിനസിലേക്ക്. നോവല്‍ ജ്വല്‍സ് എന്ന ബ്രാന്‍ഡ് നെയിമിലാണ് ബിര്‍ല ആഭരണ കച്ചവടത്തിലേക്ക് ഇറങ്ങുന്നത്. ഇതിനായി 5000 കോടി രൂപയാകും കമ്പനി നിക്ഷേപിക്കുക. ബ്രാന്‍ഡഡ് ആഭരണങ്ങളുടെ വന്‍ വിപണി സാധ്യത തിരിച്ചറിഞ്ഞുകൊണ്ടാണ് ബിര്‍ലയുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ്. തനിഷ്‌കിന് പിന്നിലുള്ള ടാറ്റ തന്നെയാകും ഈ ബിസിനസിലും ബിര്‍ലയുടെ പ്രധാന വെല്ലുവിളി.