സ്വർണാഭരണങ്ങൾക്ക് സമാനമായി വെള്ളി ആഭരണങ്ങൾക്കും ഹോൾമാർക്ക് മുദ്ര ഉറപ്പാക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്(BIS). ഉപഭോക്താക്കൾ വാങ്ങുന്ന സ്വർണത്തിന് പരിശുദ്ധി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോൾമാർക്ക് മുദ്ര നിർബന്ധമാക്കിയത്. കഴിഞ്ഞ ജൂലൈ ഒന്ന് മുതൽ സ്വർണാഭരണങ്ങൾക്ക് പഴയ ഹോൾമാർക്ക് നിറുത്തലാക്കി പുതിയ ഹോൾമാർക്ക് യുണീക് ഐഡന്റിറിഫിക്കേഷൻ (HUID) പ്രാബല്യത്തിൽ വന്നിരുന്നു.
വെള്ളി ആഭരണങ്ങളിൽ ഹോൾമാർക്കിംഗ് ഏർപ്പെടുത്തുമ്പോൾ 92.5 ശതമാനം, 90 ശതമാനം, 80 ശതമാനം, 70 ശതമാനം എന്നീ സ്റ്റാൻഡേർഡുകളിൽ വേണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. സ്വർണാഭരണങ്ങൾക്കെന്ന പോലെ വെള്ളിക്കും കേരളത്തിൽ വലിയ ഡിമാൻഡ് ഉണ്ട്. പ്രതിവർഷം 125 മുതൽ 150 ടൺ വരെ വെള്ളി കേരളത്തിൽ വിറ്റഴിയുന്നുണ്ടെന്ന് റിപ്പോർട്ട്. ആഭരണങ്ങളായാണ് കൂടുതൽ വിൽപന. പാദസരത്തിനും മറ്റ് ആഭരണങ്ങൾക്കുമാണ് കൂടുതൽ ഡിമാൻഡ്.