ബിറ്റ്കോയിൻ കുതിക്കുന്നു:2021ന് ശേഷം ആദ്യമായി 60,000 ഡോളറിലെത്തി

0
296

2021ന് ശേഷം ആദ്യമായി 60,000 ഡോളറിലേക്ക് ഉയർന്ന് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ. നിലവിൽ 62,964 ഡോളറാണ് ബിറ്റ്‌കോയിൻ്റെ വില. ഈ മാസം ബിറ്റ്കോയിൻ വിലയിൽ 42 ശതമാനം ഉയർച്ചയാണുണ്ടായത്. ഇതിന് മുമ്പ് 2021 നവംബറിലാണ് 68,991 ഡോളർ വിലയിൽ ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.

2024ൽ ഇതുവരെ സ്റ്റോക്കുകൾ, സ്വർണം തുടങ്ങിയ പരമ്പരാഗത ആസ്‌തികളേക്കാൾ മികച്ച പ്രകടനമാണ്  ബിറ്റ്‌കോയിൻ കാഴ്‌ചവെച്ചത്. യു.എസ് സപോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്) പുറത്തിറക്കിയതും ഫെഡറൽ റിസർവ് ഈ വർഷം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്കോയിൻ വില ഉയരാൻ കാരണമായി. 

155 മില്യൺ ഡോളറിന് ഏകദേശം 3,000 ബിറ്റ്‌കോയിനുകളാണ് ക്രിപ്റ്റോ നിക്ഷേപകനും സോഫ്റ്റ് വെയർ സ്ഥാപനവുമായ മൈക്രോസ്ട്രാറ്റജി ഈയാഴ്‌ച ആദ്യം വാങ്ങിയത്. മൈക്രോ സ്ട്രാറ്റജി, കോയിൻ ബേസ് ഗ്ലോബൽ, മാരത്തൺ ഡിജിറ്റൽ എന്നവയാണ് ക്രിപ്റ്റോയിൽ കൂടുതൽ നിക്ഷേപം നടത്തുന്ന കമ്പനികൾ.