രക്തപരിശോധന വഴി 32 തരം ക്യാന്‍സറുകള്‍ കണ്ടുപിടിക്കാം: എഐ സംവിധാനവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്

Related Stories

32 തരം ക്യാന്‍സറുകള്‍ കണ്ടുപിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള രക്തപരിശോധന വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രീഡോമിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് അതിനൂതനമായ സാങ്കേതിക വിദ്യക്ക് പിന്നില്‍. കമ്പനിയുടെ പേറ്റന്റഡ് ഓങ്കോവേരിക്‌സ് എഫ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് മെറ്റാബോളോമിക്‌സ്, എഐ എന്നിവ സംയോജിപ്പിച്ച് ഒറ്റ ടെസ്റ്റില്‍ വിവിധ തരം ക്യാന്‍സറുകള്‍ കണ്ടെത്തുന്നത്.
2022ല്‍ ലോഞ്ച് ചെയ്ത ടെസ്റ്റ് വഴി സ്തനങ്ങളിലെ ക്യാന്‍സര്‍, എന്‍ഡോമെട്രിയം, സെര്‍വിക്‌സ്, ഓവറി ക്യാന്‍സറുകള്‍ ഒരുമിച്ച് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നു. ഇതാണ് 32 ക്യാന്‍സറുകളിലേക്ക് ഇപ്പോള്‍ വിപുലീകരിച്ചിരിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും രോഗനിര്‍ണയത്തിന് സാധിക്കും. പാന്‍ക്രിയാസ്, കിഡ്‌നി, കരള്‍, തലച്ചോറ്, സര്‍കോമാസ്, ഉദരം, ശ്വാസകോശം തുടങ്ങിയവയെ എല്ലാം ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഇത്തരത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അര്‍ബുദത്തിന് കാരണമായേക്കാവുന്ന കോശങ്ങളെ മുന്‍കൂട്ടി കണ്ടെത്താനും ഈ ടെസ്റ്റിലൂടെ സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ടെസ്റ്റിന് ഡിസിജിഐ അംഗീകാരം ലഭിച്ചാല്‍ അപകടാവസ്ഥയിലേക്കെത്തും മുന്‍പ് കാര്യക്ഷമമായി മുന്‍കൂട്ടി രോഗനിര്‍ണയം നടത്താന്‍ ഏറെ സഹായകമാകും. ഇത് ഇന്ത്യക്ക് വൈദ്യശാസ്ത്രത്തിന് തന്നെ നല്‍കാനാകുന്ന സുപ്രധാന സംഭാവകളിലൊന്നായി മാറും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories