പ്രഥമ ഓഹരി വില്പനയ്ക്ക് ഇറങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ബോട്ട്. വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കമ്പനിയുടെ തീരുമാനം. 2000 കോടി രൂപയുടെ ഓഹരി വില്പനയാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഐപിഒയ്ക്ക് പകരം നിലവിലുള്ള നിക്ഷേപകരായ വാര്‍ബര്‍ഗ് പിന്‍കസില്‍ നിന്നും പുതിയ നിക്ഷേപകരായ മലബാര്‍ ഇന്വെസ്റ്റ്മെന്റ്സില് നിന്നും 500 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഫാര്‍മീസി, ഡ്രൂം ടെക്നോളജീസ് തുടങ്ങിയ കമ്പനികളും വിപണിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് അടുത്തിടെ ഐപിഒയില്‍ നിന്ന് പിന്മാറിയിരുന്നു.
12-18 മാസങ്ങള്‍ക്ക് ശേഷം മാത്രമേ വീണ്ടും ഐപിഒയ്ക്ക് ബോട്ട് തയാറാകൂ എന്നാണ് വിവരം.