രാജ്യത്ത് അഞ്ച് മുതല്‍ ഏഴ് മാസത്തിനകം ബി എസ് എൻ എൽ 5ജിസേവനങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്ര ടെലികോം- റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ഇന്ത്യയിലുടനീളം സ്ഥാപിച്ചിട്ടുള്ള ബിഎസ്‌എന്‍എലിന്റെ 1.35 ലക്ഷം ടവറുകളിലൂടെയാണ് 5ജി യാഥാര്‍ത്ഥ്യമാവുക. ഇതിന്റെ ഭാഗമായി വികസന ഫണ്ട് 500 കോടി രൂപയില്‍ നിന്ന് 4,000 കോടി രൂപയായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. 2022 നവംബര്‍ മുതല്‍ 4ജി സേവനങ്ങള്‍ നല്‍കി തുടങ്ങുമെന്ന് ബിഎസ്‌എന്‍എല്‍ മുന്‍പ് അറിയിച്ചിരുന്നു.
പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവ രാജ്യത്ത് 5ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്.
കമ്ബനി വാങ്ങുന്ന 4ജി നെറ്റ്‌വര്‍ക്ക് ഗിയറുകള്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിലൂടെയാണ് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത്. നിലവില്‍, 2023 ഓഗസ്റ്റ് 15 നകം ബിഎസ്‌എന്‍എല്‍ 5ജിയിലേക്ക് മാറണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, 4ജിയില്‍ പിന്നിലായത് പോലെ 5ജിയില്‍ അബദ്ധം പറ്റില്ലെന്ന് കമ്ബനി വ്യക്തമാക്കി.