കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി അഭിസംബോധന ചെയ്ത് നയപ്രഖ്യാപനപ്രസംഗം നടത്തി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാളെ ലോക്സഭയില്‍ പൊതുബജറ്റും അവതരിപ്പിക്കും.
ഏപ്രില്‍ 6 വരെ ബജറ്റ് സമ്മേളനം തുടരും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 13 വരെ നീളും.ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 13 ന് ആരംഭിച്ച് ഏപ്രില്‍ 6 വരെ തുടരും. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്ക് ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങള്‍ പരിശോധിച്ച് മന്ത്രാലയങ്ങളെയും വകുപ്പുകളെയും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 12 വരെ അവധി നല്‍കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ധനമന്ത്രി ഇന്നലെ ഹല്‍വ ചടങ്ങ് നടത്തി.