ബഫര്‍സോണ്‍ വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ സുപ്രീം കോടതിയിലെ കേരള സ്റ്റാന്‍ഡിങ് കൗണ്‍സലിന് അന്തിമ റിപ്പോര്‍ട്ട് കൈമാറും. കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചത്. ചീഫ് സെക്രട്ടറിയും വനംവകുപ്പും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അഡ്വ ജനറലിന്റെ ഉപദേശം തേടും. തുടര്‍ന്നാകും സ്റ്റാന്‍ഡിങ് കൈണ്സലിനു കൈമാറുക. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ മാത്രമാകും കേരളം റിപ്പോര്‍ട്ട് ഹാജരാക്കുക.