ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര മേഖല വീണ്ടും ആശങ്കയിലാകുന്ന സാഹചര്യത്തില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി കട്ടപ്പന നഗരസഭയില്‍ ഹെല്‍പ്‌ഡെസ്‌ക് ക്രമീകരിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് നഗരസഭാ കാര്യാലയത്തിന്റെ ഫ്രണ്ട് ഓഫീസില്‍ ഹെല്‍പ്‌ഡെസ്‌ക് ക്രമീകരിച്ചതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ അറിയിച്ചു.
പഞ്ചായത്ത് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പലയിടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇതിനകം ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.