കട്ടപ്പന മർച്ചന്റ്സ് യൂത്ത് വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ മെയ് 13ന് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വനിത സംരംഭകർക്കായി ബിസിനസ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. കട്ടപ്പന മെർച്ചന്റ് അസോസിയേഷൻ ഹാളിൽ രാവിലെ 9.30 മുതൽ 12.30 വരെയാകും ക്ലാസ്. ബിസിനസ് മോട്ടിവേഷൻ ക്ലാസ്, വ്യാവസായ വകുപ്പ് ഉദ്യോഗസ്ഥർ നയിക്കുന്ന വായ്പ പദ്ധതികളെക്കുറിചുള്ള പ്രത്യേക ക്ലാസ് എന്നിവയും അനുബന്ധമായി നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 12/05/2023 വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് മുൻപായി താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ തികച്ചും സൗജന്യം. Contact Number -85477 07551, 8547016 272