ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

0
289

എഡ്‌ടെക് ഭീമന്‍ ബൈജൂസ് വീണ്ടും ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന് റിപ്പോര്‍ട്ട്. നേരിട്ടും, ഫോണ്‍ കോളുകള്‍ വഴിയുമടക്കമാണ് പിരിച്ചുവിട്ട വിവരം കമ്പനി ജീവനക്കാരെ അറിയിച്ചത്. മാര്‍ക്കറ്റിങ്, ബിസിനസ്, പ്രോഡക്ട്, ടെക് വിഭാഗങ്ങളിലുള്ളവരെ പിരിച്ചുവിട്ടതായാണ് വിവരം. സെയില്‍സ് വിഭാഗത്തിലെ 60 ശതമാനത്തോളം പേരെ പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
സീനിയര്‍ മാനേജര്‍മാരെ അടക്കം നടപടികള്‍ ബാധിക്കുമെന്നാണ് വിവരം. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയാറായിട്ടില്ല.