അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്തേക്ക്

0
404

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തേക്ക്.
ബൈജൂസില്‍ ബൈജു രവീന്ദ്രന് 18 ശതമാനം ഓഹരികളാണ് ഉള്ളത്. നിലവിലെ മൂല്യം വച്ച്‌ കണക്കാക്കിയാല്‍, അത്രയും ഓഹരികളുടെ മൂല്യം 100 കോടി ഡോളറില്‍ താഴെയാണ്. കൂടാതെ, കഴിഞ്ഞ വര്‍ഷം എടുത്തിട്ടുള്ള വായ്പകള്‍ കൂടി പരിഗണിക്കുമ്ബോള്‍ ആകെ ആസ്തി 47.5 കോടി ഡോളറാണ്. 100 കോടി ഡോളര്‍ ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരായി വിശേഷിപ്പിക്കുക.
2022 ഒക്ടോബറില്‍ ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 അതിസമ്ബന്നരുടെ പട്ടികയില്‍ 28,800 കോടി രൂപയുടെ ആസ്തിയുമായി ബൈജു രവീന്ദ്രൻ 54-ാം സ്ഥാനത്ത് എത്തിയിരുന്നു. ഈ പട്ടികയില്‍ നിന്നാണ് ഒരു വര്‍ഷത്തിനുള്ളില്‍ ബൈജു രവീന്ദ്രൻ പുറത്താകുന്നത്.