എഡ്‌ടെക് യൂണികോണ്‍ ബൈജൂസ് ആയിരം ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങുന്നു. എഞ്ചിനീയറിങ് വിഭാഗത്തിലെ ആകെ ജീവനക്കാരുടെ 15% പേരെയും പിരിച്ചു വിടാനാണ് കമ്പനി തീരുമാനം. എല്ലാ ടെക് ടീമുകളില്‍ നിന്നും കുറച്ച് പേരെ വീതം ഒഴിവാക്കി കൊണ്ടുള്ള സന്ദേശം ഇന്ന് രാവിലെ ജീവനക്കാര്‍ക്ക് ലഭിച്ചു. പുതുതായി നിയമിച്ച മുഴുവന്‍ ഫ്രഷേഴ്‌സിനെയും കമ്പനി പിരിച്ചുവിട്ടു.
ലാഭത്തിലാകണമെങ്കില്‍ പിരിച്ചുവിടല്‍ കൂടിയേ തീരു എന്നും കമ്പനി ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ വിശദമാക്കി.
ലോജിസ്റ്റിക്‌സ് വിഭാഗത്തിലെ 50 ശതമാനം പേരെയും ഒക്ടോബര്‍ മുതല്‍ ഇതുവരെയുള്ള കാലത്തിനിടയ്ക്ക് പിരിച്ചു വിട്ടു കഴിഞ്ഞെന്നാണ് വിവരം.
ഒഫീഷ്യല്‍ മെയിലിനു പകരം എച്ച്ആര്‍ വിഭാഗത്തില്‍ നിന്നും മാനേജര്‍മാരില്‍ നിന്നും വാട്‌സാപ്പ് സന്ദേശമായും ഗൂഗിള്‍ മീറ്റിങ് വഴിയുമൊക്കെയാണ് പിരിച്ചുവിടല്‍ വിവരം ജീവനക്കാരിലേക്ക് ബൈജൂസ് എത്തിക്കുന്നത് എന്നും ആക്ഷേപം ഉണ്ട്.