എഡ് ടെക്ക് ഭീമന്‍ ബൈജൂസിന്റെ പ്രമോട്ടര്‍മാരായ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് എട്ട് വര്‍ഷത്തിനിടെ വിറ്റത് ഏകദേശം 3,000 കോടി രൂപയുടെ ഓഹരികള്‍.
40 സെക്കന്ററി ഇടപാടുകള്‍ വഴിയാണ് വില്‍പ്പന നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, വില്‍പ്പന വഴി ലഭിച്ച പണം കമ്ബനിയിലേക്ക് തിരികെ നിക്ഷേപിച്ചതായാണ് ബൈജു രവീന്ദ്രന്‍ അടുത്തിടെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ വ്യക്തമാക്കിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കമ്ബനിയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ നിക്ഷേപം വിനിയോഗിക്കുമെന്ന് കമ്ബനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നു.
2016 സാമ്പത്തിക വര്‍ഷം 71.6 ശതമാനമായിരുന്ന പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 21.2 ശതമാനത്തിലേക്ക് താഴ്ന്നു. ഭൂരിഭാഗം ഓഹരികളും(15.9 ശതമാനം) ബൈജു രവീന്ദ്രന്റ കൈവശമാണ്. ദിവ്യ ഗോകുല്‍നാഥിന് 3.32 ശതമാനവും റിജു രവീന്ദ്രന് 1.99 ശതമാനവും ഓഹരി വിഹിതമുണ്ട്.