എഡ് ടെക്ക് ഭീമന്‍ ബൈജൂസുമായുള്ള സഹകരണം ഷാരൂഖ് ഖാന്‍ സെപ്റ്റംബറോടെ അവസാനിപ്പിച്ചേക്കുമെന്ന് സൂചന.
നിലവില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഷാരൂഖ് ബൈജൂസുമായുള്ള കരാര്‍ പുതുക്കാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മലയാളി യുണികോണ്‍ സംരംഭമായ ജൈൂസിനെതിരെ നിരവധി സാമ്പത്തിക ക്രമക്കേടുകളും കേസുകളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. ബൈജൂസ് ഒരു സ്റ്റാര്‍ട്ടപ്പ് മാത്രമായിരുന്ന 2017 മുതല്‍ ഷാരൂഖ് കമ്പനിയുമായി സഹകരിച്ചു വരികയായിരുന്നു. പ്രതിവര്‍ഷം നാല് കോടി രൂപയ്ക്കാണ് അദ്ദേഹം കരാറിലേര്‍പ്പെട്ടിരുന്നത്.
പരസ്യങ്ങളില്‍ അവകാശപ്പെടുന്നത്രയും നിലവാരത്തിലുള്ള ക്ലാസുകള്‍ ലഭിക്കുന്നില്ലെന്ന് കാട്ടി മധ്യപ്രദേശില്‍ ബൈജൂസിനും ഷാരൂഖിനുമെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.
മുന്‍പ് ഷാരൂഖിന്റെ മകനുള്‍പ്പെട്ട ലഹരിക്കേസ് ചര്‍ച്ചയായപ്പോള്‍ ഷാരൂഖിനെ വച്ചുള്ള പരസ്യങ്ങള്‍ കമ്പനി തടയുകയും ചെയ്തിരുന്നു. ഇതും ഇരു കൂട്ടരും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കിയിരുന്നു.