സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് കാനഡ. പ്രഫഷണലുകള്‍ക്ക് പിആര്‍ അനുവദിച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 16 തൊഴില്‍ വിഭാഗങ്ങള്‍ക്ക് കൂടി പിആറിന്് അപേക്ഷിക്കാന്‍ കാനഡ പുതുതായി അനുമതി നല്കിയിരിക്കുന്നു. നഴ്സസ് സഹായി, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, സ്കൂള്‍ ടീച്ചര്‍ അസിസ്റ്റന്റ്, ട്രാന്‍പോര്‍ട്ട് ട്രക്ക് ഡ്രൈവര്‍ അടക്കം 16 തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഇളവ് അനുവദിച്ചത്. താത്കാലിക ജീവനക്കാര്‍ക്ക് അടക്കമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നേരത്തെ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, വൈദഗ്ധ്യം വേണ്ട മേഖലകളില്‍ തൊഴിലാളി ദൗര്‍ലഭ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതു പരിഹരിക്കുന്നതിന് കാനഡ കുടിയേറ്റ നയത്തില്‍ ഇളവ് അനുവദിച്ചത്. ഇതിനായി രൂപം നല്കിയ നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ ( എന്‍ഒസി) സംവിധാനം പ്രാബല്യത്തില്‍ വന്നതായി കാനഡ അറിയിച്ചു.
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്നവര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
സ്ഥിര താമസത്തിന് അപേക്ഷിക്കാന്‍ പുതുതായി അനുമതി ലഭിക്കുന്ന തൊഴില്‍ വിഭാഗങ്ങള്‍
-Payroll administrators
-Dental assistants and dental laboratory assistants
-Nurse aides, orderlies and patient service associates
-Pharmacy technical assistants and pharmacy assistants
-Elementary and secondary school teacher assistants
-Sheriffs and bailiffs
-Correctional service officers
-Bylaw enforcement and other regulatory officers
-Estheticians, electrologists and related occupations
-Residential and commercial installers and servicers
-Pest controllers and fumigators
-Other repairers and servicers
-Transport truck drivers
-Bus drivers, subway operators and other transit operators
-Heavy equipment operators
-Aircraft assemblers and aircraft assembly inspector